അവലോകനം

Kerala School Teachers Union (KSTU) നടത്തിയ SSLC വിദ്യാത്ഥികൾക്കു വേണ്ടിയുള്ള SSLC 2020 online examination ഓരോ ദിവസവും വലിയ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അവർ മികച്ച സ്കോർ നേടുകയും ചെയ്തു.വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച ഫീഡ്ബാക്കാണ് ലഭിച്ചത്.
പരീക്ഷയുടെ നടത്തിപ്പിന് നേതൃത്വം നൽകിയത് KSTU ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ KVT മുസ്തഫ ,സെക്രട്ടറി സിദ്ധീഖ് കൂടത്തിൽ, സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി എന്നിവരാണ്.
പരീക്ഷയ്ക്ക് മികച്ച നിലവാരം പുലർത്തിയ ചോദ്യപേപ്പറും ഉത്തരസൂചികയും തയ്യറാക്കിയത് പരിചയസമ്പന്നരായ പ്രഗൽഭ അധാവകരാണ് .കണക്ക് ചോദ്യം തയ്യാറാക്കിയത് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ജാഫർ സര്‍ ,മുഹമ്മദ് ഹുസൈൻ സർ എന്നിവരാണ് . ഫിസിക്സ് പെരിങ്ങത്തൂർ NAMHSS ലെ അധ്യാപകനായ PK അബദുൽ നാസർ സർ ആണ്. കെമിസ്ട്രി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ അസ്ലം സർ.. എന്നിവർക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ചോദ്യവും ഉത്തരവും മികച്ചതാണെന്ന് വിദ്യാർത്ഥികളൂം രക്ഷിതാക്കളും അധ്യാപകരും അറിയിച്ചിട്ടുണ്ട്. ജില്ല, സബ് ജില്ല കമ്മറ്റി അംഗങ്ങൾ പ്രചാരണ പ്രവർത്തനങ്ങരക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇതിന് ടെക്നിക്കൽ സപ്പോർട്ട് നല്‍കിയത് ഇബ്രാഹിം കുട്ടി കൈറ്റ് കണ്ണൂർ ആ്ണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ